പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം വിപി നിസാറിന്

By Central Desk, Malabar News
VP Nisar win Prem Nazeer Media Award
Ajwa Travels

മലപ്പുറം: മികച്ച പരമ്പര റിപ്പോര്‍ട്ടര്‍ക്കുള്ള നാലാമത് പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം ‘മംഗളം’ മലപ്പുറം ജില്ലാ ലേഖകന്‍ വിപി നിസാറിന്. സ്വര്‍ഗംതേടി നരകം വരിച്ചവര്‍, തെളിയാതെ അക്ഷരക്കാടുകള്‍ എന്നീ രണ്ടുവാര്‍ത്താ പരമ്പരകളാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

പ്രേംനസീർ സൗഹൃദ സമിതി, പണിക്കേഴ്‌സ് പ്രോപ്പർടീസുമായി സഹകരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഈ വര്‍ഷത്തെ സംസ്‌ഥാന സര്‍ക്കാറിന്റെ അംബേദ്‌കർ മാദ്ധ്യമ പുരസ്‌കാരവും വിപി നിസാറിന് ലഭിച്ചിരുന്നു. ഇത് ഇന്നലെയാണ് ഇദ്ദേഹം ഏറ്റുവാങ്ങിയത്. കഴിഞ്ഞ 10 വർഷമായി മംഗളത്തിലാണ് നിസാർ ജോലിചെയ്യുന്നത്.

VP Nisar receives Ambedkar media award
വിപി നിസാർ അംബേദ്‌കർ മാദ്ധ്യമ പുരസ്‌കാരവുമായി

സ്‌റ്റേറ്റ്സ്‍മാൻ ദേശീയ മാദ്ധ്യമ അവാര്‍ഡ്, കേരളാ നിയമസഭാ മാദ്ധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാദമി മാദ്ധ്യമ അവാര്‍ഡ് ഉള്‍പ്പെടെ 14മാദ്ധ്യമ പുരസ്‌കാരങ്ങളാണ് ഇതിനോകം നിസാറിന് ലഭിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ കോഡൂര്‍, വലിയാട്, മൈത്രി നഗര്‍ സ്വദേശിയാണ്.

Most Read: തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE