മഴക്കെടുതി; സംസ്‌ഥാനത്ത് 55 പേർ മരിച്ചതായി മന്ത്രി കെ രാജൻ

By News Bureau, Malabar News
kerala rains-55 people died
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി റവന്യുമന്ത്രി കെ രാജൻ. ദുരന്ത പ്രതികരണ മാർഗരേഖ എല്ലാ വകുപ്പുകൾക്കും നൽകിയെന്നും തുടർച്ചയായി പെയ്‌ത കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു. തീവ്രമഴ പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന് വീഴ്‌ചയുണ്ടായെന്നും മന്ത്രി ആരോപിച്ചു.

കോട്ടയത്ത് ദുരന്തസമയത്ത് കേന്ദ്രം നൽകിയത് ഗ്രീൻ അലർട് മാത്രമാണ്. അതുകൊണ്ട് എൻഡിആർഎഫ് സംഘത്തെ ഓറഞ്ച് അലർട് ഉള്ളയിടങ്ങളിൽ വിന്യസിച്ചു. ഒക്‌ടോബർ 16 രാവിലെ 10 മണി വരെ എവിടേയും റെഡ് അലർട് നൽകിയിരുന്നില്ല. മോശം കാലാവസ്‌ഥ മൂലം വ്യോമ-നാവികസേന ഹെലികോപ്റ്ററുകൾക്ക് എത്താനായില്ല. പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്; മന്ത്രി വ്യക്‌തമാക്കി.

അതേസമയം ദുരന്തനിവാരണ അതോറിറ്റി ചെയർമാനെ വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ രംഗത്തെത്തി. ദുരന്തസമയത്ത് ചെയർമാൻ വിദേശത്തായിരുന്നു എന്ന് പറഞ്ഞ എംഎൽഎ സർക്കാർ പ്രളയ മാപ്പിംഗ് കൃത്യമായി നടത്തിയില്ലെന്നും വിമർശിച്ചു. ദുരിതാശ്വാസ നിധിയിൽ വന്ന 12,836 കോടിയിൽ 5,000 കോടി രൂപ മാത്രമാണ് ചിലവഴിച്ചതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. കുസാറ്റിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും റെഡ് അലർട് പ്രഖ്യാപിച്ചത് ദുരന്തമുണ്ടായതിന് ശേഷമാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 2018ലെ പ്രളയത്തിനുശേഷം സംസ്‌ഥാന സര്‍ക്കാര്‍ അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തവണ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു.

Most Read: 10 ലക്ഷം വരെ ചികിൽസ സൗജന്യം; യുപിയിൽ വാഗ്‌ദാനങ്ങൾ തുടർന്ന് കോണ്‍ഗ്രസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE