കേരളത്തിന് 65 വയസ്; ഇപ്പോഴും ഔദ്യോഗികമാകാതെ മലയാളഭാഷ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: കേരളം 65ആം പിറന്നാൾ ആഘോഷിക്കുമ്പോഴും സംസ്‌ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാകാതെ മലയാളം. 2015ൽ ഇതിനായി മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ നിയമസഭ ഐക്യകണ്‌ഠേന പാസാക്കി രാഷ്ട്രപതി ഒപ്പിടാനായി അയച്ചെങ്കിലും ആറുവർഷമായി ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ കെട്ടിക്കിടക്കുകയാണ്. ബില്ലിലെ കുറവുകൾ പരിഹരിക്കാനും തുടർനടപടി സ്വീകരിക്കാനും കേരളം സമ്മർദ്ദം ചെലുത്താത്തതാണ് കാരണമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

നിയമസഭ പാസാക്കുന്ന കൺകറന്റ് ലിസ്‌റ്റിൽപെട്ട ബില്ലുകൾ ഗവർണർ ഒപ്പിട്ട് രാഷ്ട്രപതിക്ക് അംഗീകാരത്തിന് നൽകുകയാണ് പതിവ്. ബില്ലിൽ സംശയങ്ങൾ ഉണ്ടെങ്കിൽ സ്‌റ്റേറ്റ് ലെജിസ്‌ലേറ്റീവ്‌ കൗൺസിലർമാർക്ക് കൈമാറണം. എന്നാൽ, ഈ ബിൽ നിയമവകുപ്പിൽ വരാതെ ആഭ്യന്തര മന്ത്രാലയത്തിൽ കിടക്കുകയാണെന്നും ഗവർണർ ഒപ്പിടാത്തതാണ് കരണമെന്നുമാണ് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.

1969 മുതൽ കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്‌ളീഷോ അല്ലെങ്കിൽ മലയാളമോ ആണ്. അതിനാൽ, സർക്കാർ- കോടതി പ്രവർത്തനങ്ങളിലും വിദ്യാലയങ്ങളിലും മലയാളം നിർബന്ധമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് പൊതുജനങ്ങൾക്കും മലയാള ഭാഷയ്‌ക്കും ഉണ്ടാക്കുന്ന ദോഷങ്ങൾ പരിഹരിക്കാൻ ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ ബിൽ കൊണ്ടുവന്നിരുന്നു.

പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ നിർദ്ദേശിച്ച ഭേദഗതികളെല്ലാം അംഗീകരിച്ച് നിയമസഭ ഐക്യകണ്‌ഠേനയാണ് ബിൽ പാസാക്കിയത്. സംസ്‌ഥാന പട്ടികയിൽ പെട്ട ബിൽ ഗവർണർക്ക് അയക്കാതെ നേരിട്ട് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചതാണ് കാലതാമസത്തിന് കാരണമായത്. ബിൽ ഗവർണർ ഒപ്പിട്ടാൽ മാത്രം മതിയായിരുന്നു എന്ന് അധികൃതർ വ്യക്‌തമാക്കുന്നു.

Also Read: കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; മുഖ്യ പ്രതി റഫീഖ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE