കണ്ണുകളിലെ കാൻസർ; സംസ്‌ഥാനത്തെ ആദ്യ ചികിൽസാ കേന്ദ്രം മലബാറിൽ

By News Desk, Malabar News
Kerala's first ocular oncology center in kannur
K.K Shailaja
Ajwa Travels

തലശേരി: കണ്ണുകളിലെ കാൻസറിന്റെ അത്യാധുനിക ചികിൽസാ കേന്ദ്രം കണ്ണൂരിൽ ഒരുങ്ങുന്നു. തലശേരി മലബാർ കാൻസർ സെന്ററിനെ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് ആയി വികസിപ്പിക്കുന്നതിന് ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് 18 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ബാക്കി തുകയുടെ ഭരണാനുമതി നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

Malabar News: ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ളിനിക് പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തിൽ ആദ്യമായാണ് സർക്കാർ മേഖലയിൽ ഒക്യുലർ ഓങ്കോളജി വിഭാഗം സ്‌ഥാപിക്കുന്നത്. മുതിർന്നവരിലും കുട്ടികളിലും കണ്ണുകളിൽ അപൂർവമായി ബാധിക്കുന്ന കാൻസറിന്റെ ചികിൽസക്ക് വേണ്ടിയാണ് ഈ വിഭാഗം സജ്ജമാക്കുന്നത്. ഈ കാൻസറിന്റെ ചികിൽസക്കായി രോഗികൾ പലപ്പോഴും മറ്റ് സംസ്‌ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായിട്ടാണ് സർക്കാരിന്റെ കീഴിലുള്ള ഒരു കാൻസർ സെന്ററിൽ തന്നെ ഒക്യുലർ ഓങ്കോളജി വിഭാഗം സ്‌ഥാപിച്ചത്‌. കുട്ടികളിലെ കാൻസർ നേരത്തെ കണ്ടുപിടിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളും ഈ വിഭാഗത്തിലുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE