വിമാനയാത്രക്കിടെ വയോധികക്ക് ഹൃദയാഘാതം; രക്ഷകയായി മലയാളി നഴ്സ്

By Staff Reporter, Malabar News
pravasi lokam image_malabar news
Shintu Jose, shintu Jose with family
Ajwa Travels

ലണ്ടന്‍: വിമാനയാത്രക്കിടെ, സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ജീവന്‍ രക്ഷിച്ച് അഭിനന്ദനം ഏറ്റുവാങ്ങി മലയാളി നഴ്സ്. കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് അടിയന്തര വൈദ്യ സഹായം ആവശ്യമായി വന്ന ഘട്ടത്തെ സധൈര്യം നേരിട്ടു കൊണ്ട് കൈയ്യടി വാങ്ങുന്നത്.

ലണ്ടനില്‍ നഴ്സാണ് ഷിന്റു ജോസ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഭര്‍ത്താവ് ഷിന്റോയോടൊപ്പം കാനഡയിലെ ടൊറന്റോയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് ഉള്ള യാത്രയിലായിരുന്നു ഷിന്റു ജോസ്. വിമാനം പറന്നുയര്‍ന്ന് ഏതാണ്ട് നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്ന നേരത്തെ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള പഞ്ചാബ് സ്വദേശിനിയായ 65കാരിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ എന്തുചെയ്യണം എന്നറിയാതെ വിമാനത്തില്‍ ഉള്ളവര്‍ കുഴങ്ങി.

തുടര്‍ന്ന് യാത്രക്കാരില്‍ ഡോക്ടര്‍മാരോ നഴ്സുമാരോ ഉണ്ടെങ്കില്‍ മുമ്പോട്ട് വരണമെന്ന് ക്യാബിന്‍ ക്രൂ അഭ്യര്‍ത്ഥിച്ചു. താമസിയാതെ ഹൃദയാഘാത ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഷിന്റു മുന്നോട്ട് വരികയായിരുന്നു. സ്റ്റാഫ് നഴ്സ് കൂടിയായ ഭര്‍ത്താവും സഹായവുമായി എത്തിയതോടെ ഷിന്റുവിന് വയോധികയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. മാത്രമല്ല ഇടക്ക് എവിടെയെങ്കിലും വിമാനം ഇറക്കേണ്ടി വന്നാല്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുമായിരുന്ന ബുദ്ധിമുട്ടും കൂടിയാണ് ഷിന്റുവിന്റെ അവസരോചിത ഇടപെടലിലൂടെ ഒഴിവായത്. ബുധനാഴ്ച നാട്ടിലെത്തിയ ദമ്പതികള്‍ ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. വിവരമറിഞ്ഞ് സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയും മറ്റും നിരവധി പേരാണ് ഷിന്റുവിനെ അഭിനന്ദനം അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE