കോട്ടത്തറ ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ

By Trainee Reporter, Malabar News
Two-year-old dies of Kovid infection; Serious fall from hospital
Ajwa Travels

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ. രോഗികൾ കൂടുതൽ ഉള്ളതിനാൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നും 100 കിടക്കയുടെ തസ്‌തിക സൃഷ്‌ടിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം. ആശുപത്രിയിൽ നിന്ന് നൽകുന്ന സേവനങ്ങൾ അക്കമിട്ട് നിരത്തിയാണ് കെജിഎംഒഎ കുറിപ്പ് അയച്ചത്.

ആശുപത്രിയിൽ നിന്ന് ഏറ്റവും കൂടുതൽ റഫറൻസ് നൽകേണ്ടിവരുന്നത് ഗർഭിണികളുടെയും മറ്റ് രോഗികളുടെയും സ്‌കാനിങ്ങിന് വേണ്ടി ആണെന്നും അതിനാൽ ആശുപത്രിയിൽ സ്‌കാനിങ് സൗകര്യം ഒരുക്കണമെന്നാണ് പ്രധാന നിർദ്ദേശം. ഒപ്പം വിവിധ വിഭാഗങ്ങളിലേക്ക് കൂടുതൽ ഡോക്‌ടർമാരെയും നിയമിക്കണം. ഡോക്‌ടർമാരുടെയും മറ്റ് സ്‌റ്റാഫുകളുടെയും കുറവ് പരിഹരിക്കണം. ആശുപത്രിയിൽ കൂടുതൽ നിയമനങ്ങൾ നടത്തണം. വെന്റിലേറ്റർ സൗകര്യം ഉള്ള ആംബുലൻസ് നൽകണം.

അട്ടപ്പാടിയിൽ ഒരു ട്രൈബൽ നോഡൽ ഓഫിസറെ നിയമിക്കണം. ഇതോടൊപ്പം സമഗ്രമായ പഠനം നടത്തി കാതലായ പ്രശ്‌നം പരിഹരിക്കണം. അട്ടപ്പാടിയിൽ സാമൂഹിക സാഹചര്യങ്ങളിലെ ഉയർത്തികൊണ്ടുവരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിയുടെ പിടിയിൽ നിന്നും മാനസികാരോഗ്യ പ്രശ്‍നങ്ങളിൽ നിന്നും അട്ടപ്പാടിക്കാരെ മുക്‌തരാക്കാൻ ഒരു വിമുക്‌തി മൊബൈൽ ഡീ എഡിഷൻ സെന്റർ ആവശ്യമാണ്. ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്‌പെഷ്യൽ വിമുക്‌തി ടീം അടിയന്തിരമായി അട്ടപ്പാടിയിൽ വേണമെന്നും കെജിഎംഒഎ നിർദ്ദേശങ്ങളിൽ പറയുന്നു.

Most Read: പിങ്ക് പോലീസ് കേസ്: ‘സര്‍ക്കാര്‍ റിപ്പോര്‍ട് അപൂര്‍ണം’; വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE