ലീഡ് നിലയിൽ മുന്നേറി കെകെ ശൈലജ; 61,000 കടന്നു

By Team Member, Malabar News
kk shailaja

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ലീഡ് നിലനിർത്തി മട്ടന്നൂരിൽ നിന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ മുന്നേറുകയാണ്. 61,000 വോട്ടുകളുടെ ലീഡോടെയാണ് ഇപ്പോൾ കെകെ ശൈലജ മുന്നേറുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലീഡ് നേടി വിജയത്തിലേക്ക് കുതിക്കുന്ന സ്‌ഥാനാർഥി കൂടിയാണ് കെകെ ശൈലജ.

സംസ്‌ഥാനത്ത് നിലവിൽ ഇടത് മുന്നണി വിജയം ഉറപ്പിച്ചിരിക്കുകയാണ്. 100 മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നേറ്റം തുടരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ സീറ്റുകളിൽ വിജയം ഉറപ്പിച്ചുകൊണ്ടാണ് ഇടത് തരംഗം കേരളത്തിൽ അലയടിക്കുന്നത്.

കേരളത്തിൽ തുടർഭരണം ഉറപ്പിച്ച എൽഡിഎഫ് ചരിത്ര വിജയമാണ് നേടിയിരിക്കുന്നത് എന്ന് പറയാം. കഴിഞ്ഞ 40 വർഷങ്ങൾക്ക് ശേഷമാണ് സംസ്‌ഥാനത്ത് ഒരു രാഷ്‌ട്രീയപ്പാർട്ടി തുടർഭരണം ഉറപ്പാക്കി വിജയത്തിലേക്ക് കുതിക്കുന്നത്.

Read also : വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്‌ക്ക് ദയനീയ പരാജയം; സേവ്യർ ചിറ്റിലപ്പള്ളിയുടെ ജയം 13,580 വോട്ടുകൾക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE