വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്‌ക്ക് ദയനീയ പരാജയം; സേവ്യർ ചിറ്റിലപ്പള്ളിയുടെ ജയം 13,580 വോട്ടുകൾക്ക്

By Desk Reporter, Malabar News
Anil Akkara MLA
Ajwa Travels

തൃശൂർ: എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തിലും കോൺഗ്രസിന് ദയനീയ പരാജയം. യുഡിഎഫ് സ്‌ഥാനാർഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്ക് എൽഡിഎഫ് സ്‌ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളി തോൽപ്പിച്ചു.

10 വർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്. തൃശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകൾക്കാണ് അനിൽ അക്കര ഇവിടെ വിജയിച്ചത്. അനിൽ അക്കര തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി വിജയൻ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ലൈഫ് മിഷൻ അഴിമതി ആരോപണവും തുടർ സംഭവവികാസങ്ങളും വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചത് എന്നത് അവരുടെ വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.

Also Read:  ധര്‍മ്മടത്ത് അരലക്ഷത്തിലേക്ക് അടുത്ത് പിണറായി വിജയന്റെ ലീഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE