കോടിയേരിയുടെ മാറ്റം അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം; കാനം രാജേന്ദ്രന്‍

By Syndicated , Malabar News
Kanam_Rajendran-_Malabar news
Ajwa Travels

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍  സിപിഐഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറി നിന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ‘കോടിയേരി മാറിയതിനെപ്പറ്റി അഭിപ്രായം പറയാനില്ല. അത് ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‍നമാണ്. ഒരാള്‍ക്ക് അസുഖം വന്നാല്‍ ലീവെടുക്കണ്ടേ?’ കാനം പ്രതികരിച്ചു.

കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് പിന്നില്‍ തുടര്‍ച്ചയായ ചികിൽസ വേണമെന്ന കാരണം മാത്രമാണെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍ വ്യക്‌തമാക്കിയിരുന്നു.

ഇന്നാണ് കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞത്. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല.  എന്നാൽ കോടിയേരി സെക്രട്ടറി സ്‌ഥാനം ഒഴിയുന്നത് ചികിൽസ സംബന്ധിച്ചാണെന്ന് പാർട്ടി വിശദീകരണം നൽകിയെങ്കിലും ബിനീഷുമായി ബന്ധപ്പെട്ട വിവാദമാണ് കാരണമെന്ന് വ്യക്‌തമാണ്‌.

Read also: കോടിയേരി സംസ്‌ഥാന സെക്രട്ടറി പദം ഒഴിഞ്ഞത് ചികില്‍സാ കാരണങ്ങളാല്‍; എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE