കോട്ടച്ചേരി മേൽപ്പാലം; ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും

By Trainee Reporter, Malabar News
Kottachery flyover; Traffic restrictions will be in place
Ajwa Travels

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉൽഘാടനത്തോടൊപ്പം ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌ക്കരണങ്ങളും നിലവിൽ വരും. കോട്ടച്ചേരി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിന് പുതുതായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾക്ക് ആവശ്യമായ ട്രാഫിക് സിഗ്‌നലുകൾ സ്‌ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു.

പാർക്കിങ് ബോർഡുകൾ വെക്കാനും, പടന്നക്കാട് മുതൽ നോർത്ത് കോട്ടച്ചേരി വരെ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി. മേൽപ്പാലത്തിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഇടതുവശം ചേർന്ന് സർവീസ് റോഡിലൂടെ പ്രധാന റോഡിലേക്കും, മേൽപ്പാലത്തിലൂടെ തീരദേശത്തേക്ക് പോവുന്ന വാഹനങ്ങൾ ട്രാഫിക് ജങ്ഷനിൽ നിന്ന് സർവീസ് റോഡിൽ കയറി റോഡിന്റെ ഇടതു വശം പോവുന്ന തരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോട്ടച്ചേരി മലനാട് ടൂറിസ്‌റ്റ്‌ ഹോമിന്റെ മുൻവശം യൂ ടേൺ നിർമിക്കും. ബൈക്ക്, ഓട്ടോ, കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഇതുവഴി പ്രവേശിക്കാൻ അനുമതി നൽകും. മാവുങ്കാൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്കായി വെള്ളായി പാലം വഴി റൺവേ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Most Read: മല കയറവെ കാല് കല്ലിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് ബാബു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE