ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണം; കോഴിക്കോട് കളക്‌ടർ

By News Desk, Malabar News
Covid Patient Found Dead in hospital toilet
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ തുടങ്ങണമെന്ന് ജില്ലാ കളക്‌ടറുടെ നിർദ്ദേശം. ബീച്ച് ജനറൽ ആശുപത്രി വീണ്ടും കോവിഡ് ആശുപത്രിയാക്കി. കോഴിക്കോട് ജില്ലയിൽ അതിഗുരുതര രോഗ വ്യാപനമുണ്ടായേക്കുമെന്ന് കളക്‌ടർ മുന്നറിയിപ്പ് നൽകി.

ജില്ലയിലെ സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കോവിഡ് രോ​ഗികൾക്കായി മാറ്റി വെക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിലെ 15 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കണം. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും 50/100 കിടക്കകൾ ഉള്ള സിഎഫ്എൽടിസികൾ തുറക്കണമെന്നും കളക്‌ടറുടെ ഉത്തരവിൽ പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ മുതൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരെ അനുവദിക്കില്ല. ഒരു രോഗിക്കൊപ്പം ഒരു കൂട്ടിരുപ്പുകാരനെ മാത്രമേ അനുവദിക്കൂവെന്ന് സൂപ്രണ്ട് അറിയിച്ചു.

Malabar News: കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE