കോഴിക്കോട് കെഎസ്ആർടിസി ബലക്ഷയം; സമഗ്ര അന്വേഷണം നടത്തും

By Trainee Reporter, Malabar News
Kozhikode-KSRTC-complex
Ajwa Travels

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താനൊരുങ്ങി സർക്കാർ. ടെർമിനൽ നിർമാണത്തിലെ ടെൻഡർ നടപടി മുതൽ അഴിമതി നടന്നുവെന്ന സംശയത്തിലാണ് വിജിലൻസ്. നിർമാണ മേൽനോട്ടം വഹിച്ച കെടിഡിഎഫ്‌സി ചീഫ് എഞ്ചിനിയറെയും ആർക്കിടെക്‌ടിനെയും വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. കോഴിക്കോട് ബസ് ടെർമിനൽ നിർമാണത്തിൽ പാലാരിവട്ടം പാലം മോഡൽ അഴിമതി നടന്നോയെന്ന അന്വേഷണമാണ് നടക്കുന്നത്.

അതേസമയം, സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള നടപടികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ചെന്നൈ ഐഐടിക്ക് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയിട്ടുണ്ട്. അറ്റകുറ്റപണികൾ നടത്തി സമുച്ചയം ബലപ്പെടുത്താനാണ് തീരുമാനം. ഇതിനായി ടെർമിനൽ ആറുമാസത്തേക്ക് അടച്ചിടും. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് മാറ്റാനും തീരുമാനിച്ചു. ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് ടെർമിനലിലെ 20 ശതമാനം തൂണുകളും നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

2015ൽ ഉൽഘാടനം ചെയ്‌ത ടെർമിനൽ ഓഗസ്‌റ്റിലാണ് 17 കോടി നിക്ഷേപത്തിലും പ്രതിമാസം 43 ലക്ഷം വാടകയ്‌ക്കുമായി ആലിഫ് ബിൽഡേഴ്‌സിന് കൈമാറിയത്. ആലിഫ് ബിൽഡേഴ്‌സിൽ നിന്ന് വാങ്ങിയ 17 കോടിക്ക് പുറമെ 13 കോടി രൂപ കൂടി കെട്ടിടം ബലപ്പെടുത്താൻ കെടിഡിഎഫ്‌സി മുടക്കണം. ആദ്യം തൂണുകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്‌ത്‌ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ നിന്ന് ബസ് സർവീസ് പോലും നടത്താൻ കഴിയില്ലെന്നായിരുന്നു ചെന്നൈ ഐഐടി സംഘത്തിന്റെ പഠന റിപ്പോർട്.

Most Read: ശക്‌തമായ മഴ തുടരാൻ സാധ്യത; കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE