കെപിഎഫ് ബഹ്‌റൈൻ മെഡിക്കൽ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു

By Staff Reporter, Malabar News
kpf-bahrain
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഡിക്കൽ ചെക്കപ്പ് ക്യാംപ് സംഘടിപ്പിക്കുന്നു. ഹൃദ്രോഗ പരിശോധനയും, ഡയബറ്റിക്, ഓർത്തോപീഡിക് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കുന്ന ക്യാംപ് ബഹ്‌റൈൻ സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്‌പിറ്റൽ, അപ്പോളോ കാർഡിയാക് സെന്റർ എന്നിവയുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. ഓഗസ്‌റ്റ് 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 6 മണി മുതൽ 8 മണി വരെയാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഡോ. മെഹർ അൽ ഷാഹീൻ (എന്റോ ക്രിനോളജിസ്‌റ്റ് ആൻഡ് ഡയബറ്റിക് വിദഗ്‌ധൻ), ഡോ. അക്രം അൽ ഹസാനി (ഓർത്തോപീഡിക് റീപ്ളേസ്‌മെന്റ് സർജൻ), ഡോ. ഷേഖ് സ്വാലെഹിൻ ബക്‌സ് (ഇന്റർവെൻഷനൽ കാർഡിയോളജിസ്‌റ്റ്) എന്നിവരുടെ സേവനം തികച്ചും സൗജന്യമായി മെഡിക്കൽ ക്യാംപ് മുഖേന ലഭ്യമാവും.

ക്യാംപിലേക്ക് പേര് രജിസ്‌റ്റ ചെയ്യുന്നതിന് കോഡിനേഷൻ വിംഗ് മെമ്പർമാരുടെ ഫോൺ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. ഷാജി പി: 36312552, സുജിത്: 66996352, സവിനേഷ്: 35059926, രജീഷ്: 35343418, പ്രജിത്ത്: 39767389 എന്നിവർക്കാണ് രജിസ്‌ട്രേഷൻ ചുമതല. ഇമെയിലിലൂടെയും പേര് രജിസ്‌റ്റർ ചെയ്യാവുന്നതാണ്. ഇമെയിൽ വിലാസം: [email protected]

ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഡയബറ്റിക് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, അസ്‌ഥിരോഗങ്ങൾക്ക് സന്ധി മാറ്റിവെക്കൽ ശാസ്‌ത്രക്രിയ ആവശ്യമുള്ളവർ തുടങ്ങി വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കെപിഎഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, സെക്രട്ടറി ജയേഷ് വികെ, അസിസ്‌റ്റന്റ് ട്രഷറർ അഷ്റഫ് പി എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Read Also: സ്‌ത്രീധനത്തിനെതിരെ സത്യവാങ്‌മൂലം നൽകി കുഫോസ് വിദ്യാർഥികൾ; അഭിനന്ദിച്ച് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE