ബഹ്‌റൈനിലെ പ്രവാസികൾക്ക് നോർക്കയുടെ സഹായധനം ലഭ്യമാക്കി കെപിഎഫ്

By Staff Reporter, Malabar News
kozhikode-jilla-pravasi-forum
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ചാരിറ്റി വിഭാഗം മുഖേന കോഴിക്കോട് ജില്ലയിൽ മാത്രം ഇതുവരെ നോർക്കയിൽ 30 പേരുടെ മരണാന്തര സഹായത്തിന് അപേക്ഷ കൊടുത്തതായി സംഘടന അറിയിച്ചു. ഇതിൽ 9 പേരുടെ മരണാന്തര സഹായം ലഭ്യമായി കഴിഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയുടെ ധനസഹായമാണ് ഇത്തരത്തിൽ ലഭ്യമായത്.

ചികിൽസാ സഹായത്തിനായുള്ള സാന്ത്വന പദ്ധതിയിൽ പെടുത്തി കെപിഎഫ് അപേക്ഷ സമർപ്പിച്ചതിൽ രണ്ട് പേർക്ക് 50,000 രൂപ വീതമുള്ള സഹായം നോർക്ക ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ അപേക്ഷകളിൽ തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി നോർക്കയിൽ നിന്നും അറിയിപ്പ് വന്നിട്ടുണ്ട്.

കോവിഡ് കാരണം യാത്ര മുടങ്ങിയും മറ്റും നാട്ടിൽ അകപ്പെട്ട പ്രവാസികൾക്കുള്ള കേരള പ്രവാസി വെൽഫയർ ബോർഡിൽ നിന്നുള്ള ധനസഹായമായ 5000 രൂപക്കുള്ള ഇരുപതിൽപരം അപേക്ഷകൾ ഇതിനകം സംഘടന മുഖേന നൽകിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധിയിൽ നിന്നുള്ള പെൻഷനുകൾക്ക് അപേക്ഷ സമർപ്പിക്കാതിരുന്ന നിരവധി ആളുകളെ കണ്ടു പിടിച്ച് പെൻഷൻ കിട്ടുന്നത് വരെയുള്ള നടപടികൾക്ക് സഹായം ചെയ്‌ത്‌ നൽകാൻ സംഘടനക്ക് കഴിഞ്ഞുവെന്നും ഭാരവാഹികൾ പറയുന്നു.

ഇത്തരത്തിൽ കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്ക് മാത്രമായി കെപിഎഫ് മുഖേന 32.5 ലക്ഷം രൂപയുടെ സഹായങ്ങളാണ് ഇതുവരെയും ലഭ്യമാക്കിയത്. നോർക്ക, ക്ഷേമനിധി തുടങ്ങിയ പദ്ധതികളിൽ അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളും, മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുവാനും കെപിഎഫ് ചാരിറ്റി വിംഗുമായി ബന്ധപ്പെടണമെന്ന് സംഘടന അറിയിച്ചു.

ഇതിനായി ബന്ധപ്പെട്ട ചുമതലകൾ വഹിക്കുന്ന വേണു വടകര 3987 5836, ശശി അക്കരാൽ 3394 7771 എന്നിവരുമായി ബന്ധപ്പെടണമെന്ന് കെപിഎഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ജയേഷ് വികെ, ട്രഷറർ റിഷാദ് വി എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Read Also: സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്‌കറ്റ്‌ അടക്കം പതിനഞ്ചിനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE