കെപിഎഫ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു

By Staff Reporter, Malabar News
kpf-bahrain
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ സ്‌പെഷ്യൽ ഹോസ്‌പിറ്റലിൽ വച്ച് നടത്തിയ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു. ഇന്റർവെൻഷണൽ കാർഡിയോളജിസ്‌റ്റ് ഡോ. ഷെയ്ഖ് സ്വാലഹിൻ ബക്‌സ്, കാർഡിയോളജി കൺസൾട്ടന്റ് ഡോ. പ്രശാന്ത് പ്രഭാകർ, എന്റോ ക്രൈനോളജി ആൻഡ് ഡയബറ്റിക് മെഡിസിൻ ഡോ. മെഹർ അൽ ഷഹീൻ, ഓർത്തോപീഡിക് റീപ്ളേസ്‌മെന്റ്‌ സർജൻ ഡോ. അക്രം അൽ ഹസാനി എന്നിവരുടെ സൗജന്യ ചികിൽസ ക്യാമ്പിൽ ലഭ്യമായിരുന്നു.

അതിനൊപ്പം ആവശ്യമായവർക്ക് ഇസിജി, എക്കോ ടെസ്‌റ്റ്, മറ്റ് പരിശോധനകൾ എന്നിവയും സൗജന്യമായി നൽകിയിരുന്നു. ബിഎസ്എച്ച് സെയിൽസ് ആന്റ് മാർക്കറ്റിംഗ് ഓഫീസർ യതേഷ് കുമാറും, കെപിഎഫ് പ്രസിഡണ്ട് സുധീർ തിരുനിലത്തും ചേർന്ന് നേതൃത്വം നൽകിയ ക്യാംപ് കെപിഎഫ് മെഡിക്കൽ വിംഗ് അംഗങ്ങളായ ഷാജി പുതുക്കുടി, സുജിത് സോമൻ, രജീഷ് സികെ, സവിനേഷ്, പ്രജിത്ത് സി എന്നിവർ ഏകോപിപ്പിച്ചു.

സമാപന ചടങ്ങിൽ ബിഎസ്എച്ചിലെ ഡോക്‌ടർമാർക്കും, പാരാമെഡിക്കൽ സ്‌റ്റാഫിനും മികച്ച പ്രവർത്തനത്തിന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചുകൊണ്ട് കെപിഎഫ് രക്ഷാധികാരി വിസി ഗോപാലൻ സംസാരിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി ജയേഷ് വികെ മേപ്പയ്യൂർ സ്വാഗതവും, ആക്‌ടിംഗ് പ്രസിഡണ്ട് കൂടിയായ ഷാജി പുതുക്കുടി അധ്യക്ഷതയും, ആക്‌ടിംഗ് ട്രഷറർ അഷ്റഫ് നന്ദിയും അറിയിച്ചു.

ജോയിന്റ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി ചടങ്ങ് നിയന്ത്രിച്ചു. മറ്റ് ഭാരവാഹികളായ ഹരീഷ് പികെ, അഖിൽ രാജ്, ശശി അക്കരാൽ, ജമാൽ കുറ്റിക്കാട്ടിൽ, ജിതേഷ് ടോപ് മോസ്‌റ്റ്, കെടി സലീം, യുകെ ബാലൻ, സുനിൽകുമാർ, സുധീഷ് സി, അഭിലാഷ് എന്നിവർ ക്യാംപ് സജീവമായി നടത്തുന്നതിന് വിവിധ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

Read Also: എസ്‌ജെ സിനുവിന്റ ‘തേര്‌‌’ ടൈറ്റിൽ റിലീസായി; അമിത്‌ ചക്കാലക്കൽ നായകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE