വിമാന താവളങ്ങളിൽ പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം; ഒമാൻ

By Team Member, Malabar News
Airport
Representational Image
Ajwa Travels

മസ്‌ക്കറ്റ്: ഒമാനിലെ വിമാനത്താവളങ്ങളിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് വ്യക്‌തമാക്കി എയർപോർട്ട് അധികൃതർ. ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് എയർപോർട്ട് അധികൃതർ വിജ്‌ഞാപനം പുറത്തിറക്കിയത്.

രാജ്യത്ത് സെപ്റ്റംബർ ഒന്ന് മുതലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരികയെന്ന് അധികൃതർ വ്യക്‌തമാക്കി. സെപ്റ്റംബർ ഒന്ന് മുതൽ തന്നെയാണ് 2 ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് ഒമാനിൽ പ്രവേശനം അനുവദിക്കുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ വിമാനത്താവളത്തിൽ പ്രവേശിക്കുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, തരാസുദ് പ്ളസ് ആപ്പിൽ ക്യുആർ കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്‌സിൻ സർട്ടിഫിക്കറ്റ്, പിസിആർ പരിശോധന ഫലം എന്നിവ കയ്യിൽ കരുതണമെന്നും ഒമാൻ എയർപോർട്ട് അധികൃതർ പുറത്തിറക്കിയ വിജ്‌ഞാപനത്തിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also: ആൾകൂട്ട മർദ്ദനത്തിന് എതിരെ പ്രതിഷേധം; അറസ്‌റ്റിലായ യുവാവിന് പാക് ബന്ധമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE