വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരിനാഥന് ഉപാധികളോടെ ജാമ്യം

By Team Member, Malabar News
KS Sabarinathan Granted Bail With Conditions

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്‌റ്റിലായ മുൻ എംഎൽഎ കെഎസ് ശബരിനാഥന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഫോൺ ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് ശബരിനാഥനെ അറസ്‌റ്റ് ചെയ്‌തത്‌.

കേസിൽ നാലാം പ്രതിയാണ് കെഎസ് ശബരിനാഥൻ. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശബരിനാഥനെതിരെ കേസെടുത്തത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് കേസിൽ കെഎസ് ശബരിനാഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Read also: നികുതി കുടിശിക; ഇൻഡിഗോ വിമാനക്കമ്പനിയുടെ ബസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE