വൈദ്യുതി ബില്ലും ഇനിമുതൽ സ്‌മാർട്ടാകും; ഫോണിൽ സന്ദേശമായി എത്തും

By Team Member, Malabar News
KSEB
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനിമുതൽ വൈദ്യുതി ബിൽ ഫോണിൽ സന്ദേശമായി ലഭിക്കും. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇതോടെ വൈദ്യുതി ബില്ലും ഇനിമുതൽ സ്‍മാർട്ട് ആകാൻ പോകുകയാണ്.

നൂറ് ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ പദ്ധതികളും ഡിജിറ്റൽ ആകുന്നതിന്റെ പ്രാരംഭഘട്ടമായാണ് ബിൽ ഫോൺ സന്ദേശമായി എത്തുന്നത്. കൂടാതെ കാർഷിക കണക്ഷൻ, ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവർ എന്നിവർ ഒഴികെ എല്ലാ ഉപയോക്‌താക്കൾക്കും ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ഇനി ബിൽ അടയ്‌ക്കാൻ സാധിക്കൂ. അതേസമയം, പുതുക്കിയ വൈദ്യുതി നിരക്കുകൾ ഉൾപ്പെടുത്തിയുള്ള ബിൽ അടുത്ത മാസം മുതൽ ഉപഭോക്‌താക്കൾക്ക് ലഭിക്കും.

Read also: സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്‌ണൻ കുട്ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE