പാലക്കാട്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആറാമത് ബോണ്ട് സർവീസ് ആരംഭിച്ചു. പാലക്കാട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നും പുറപ്പെടുന്ന സർവീസ് തൃശൂരിലാണ് അവസാനിക്കുന്നത്. രാവിലെ 8.15നാണ് സർവീസ് പാലക്കാട് നിന്നും പുറപ്പെടുന്നത്. തുടർന്ന് വൈകുന്നേരം 5.15ന് തൃശൂരിൽ നിന്നും തിരിച്ചു വരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
പുതിയ ബോണ്ട് സർവീസ് ജില്ലാ ട്രാൻസ്‌പോർട് ഓഫിസർ ടിഎ ഉബൈദ് ഫ്ളാഗ് ഓഫ് ചെയ്‌തു. ഇൻസ്‌പെക്‌ടർ പിഎസ് മഹേഷ് അധ്യക്ഷനായി. പിഎംഡി വാസുദേവൻ, സംഘടനാ പ്രതിനിധികളായ പി പ്രദീഷ്, ടി സന്തോഷ്, ടിവി രമേഷ് കുമാർ, ശ്രീജിത്ത് എന്നിവരും ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
പാലക്കാട് ഡിപ്പോയിൽ നിന്നും ഇതുവരെ 5 ബോണ്ട് സർവീസുകളാണ് ഉണ്ടായിരുന്നത്. പാലക്കാട്-എലവഞ്ചേരി, പാലക്കാട്-മണ്ണുത്തി കാർഷിക സർവകലാശാല എന്നീ റൂട്ടുകളിൽ ഓരോ സർവീസും, പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ മൂന്ന് സർവീസുകളുമാണ് ഇതുവരെ ഉണ്ടായിരുന്നത്.
Read also: കുഞ്ഞിനെ വിട്ടുകിട്ടാൻ ഹേബിയസ് കോർപസ് നൽകി അനുപമ; സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി