സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി; ലക്ഷ്യം 8 കോടി വരുമാനം

By Staff Reporter, Malabar News
April Salary Of KSRTC Also Will Be Late Due To Financial Crisis
Ajwa Travels

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി കെഎസ്ആര്‍ടിസി. ഇതിന്റെ ഭാഗമായി ഓരോ യൂണിറ്റിനും ടാര്‍ഗറ്റ് നിശ്‌ചയിച്ച് മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ശരാശരി 151 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം.

ഇത് 240 കോടിയായെങ്കിലുമായി ഉയര്‍ത്തിയാല്‍ പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കണം. സര്‍വീസുകള്‍ കൂട്ടി വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം.

സര്‍വീസുകള്‍ കൂട്ടുമ്പോള്‍ ഓരോ യൂണിറ്റിനും ആവശ്യമായ അധിക ബസുകളുടെ എണ്ണം അറിയിക്കാന്‍ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം.

Read Also: ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയാൽ പരാതിപ്പെടാം; കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE