കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി

By Trainee Reporter, Malabar News
KSRTC-Terminal Kozhikkode
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം
Ajwa Travels

കോഴിക്കോട്: സ്വകാര്യ ബസ് സമരത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി. ബസുകളും ജീവനക്കാരും കുറവായതിനാലാണ് ജില്ലയിൽ അധിക സർവീസ് നടത്താനാവില്ലെന്ന് കെഎസ്ആർടിസി അറിയിച്ചത്. അതേസമയം, തിരക്കേറിയ റൂട്ടുകളിൽ സർവീസ് പുനഃക്രമീകരിച്ച് ബസുകൾ ഓടുമെന്നും കെഎസ്ആർടിസി അറിയിച്ചു.

പണിമുടക്ക് ജനങ്ങളെ ബാധിക്കാതിരിക്കാൻ കെഎസ്ആർടിസി സംസ്‌ഥാനത്ത്‌ ഉടനീളം ഇന്ന് മുതൽ അധിക സർവീസ് നടത്തുന്നുണ്ട്. ഇന്ന് മുതൽ യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ നിർദ്ദേശം. ആശുപത്രി, എയർപോർട്, റയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധി എടുക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാൽ പോലീസ് സഹായം തേടാനും നിർദ്ദേശം കൈമാറിയിട്ടുണ്ട്.

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി ഇന്നലെ അർധരാത്രി മുതലാണ് സ്വകാര്യ ബസുകൾ പണിമുടക്ക് ആരംഭിച്ചത്. മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപാ പത്ത് പൈസയാക്കി ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകൾ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ.

ചാർജ് വർധന സമരത്തിലേക്ക് നീങ്ങുമെന്ന് ബസുടമകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ ആവശ്യം ഉയർത്തി ബസുടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചപ്പോൾ ചാർജ് വർധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയിരുന്നു. ചാർജ് വർധന ഉടൻ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നില്ല.

ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്‌ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നത്. അതേസമയം, ഈ മാസം 30ന് എൽഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വർധനയിൽ തീരുമാനമുണ്ടാകൂ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

Most Read: ആലപ്പുഴയിൽ മർദ്ദനമേറ്റ് മരിച്ച ശബരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE