‘ബിജെപിയെ ആശയംകൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ല’; പ്രതിഷേധ ജ്വാലയില്‍ കുമ്മനം

By News Desk, Malabar News
Kummanam-Rajasekharan

തിരുവനന്തപുരം: ബിജെപിയെ ആശയം കൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ലെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദർശാധിഷ്‌ഠിത പാർട്ടിയായ ബിജെപിയെ നിങ്ങൾക്ക് നേരിടാനാവില്ല. കള്ള കേസുകളുണ്ടാക്കി മാത്രമെ നേരിടാനാവൂ. ജനാധിപത്യ മാർഗത്തിലൂടെയാണ് ബിജെപി പ്രവർത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പാർട്ടിയല്ല, ബിജെപിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നത് പിണറായി സർക്കാരിന്റെ നയമാണ്.

കെ സുരേന്ദ്രന്റെ പിന്നിൽ എല്ലാ പ്രവർത്തകരും പാറപോലെ ഉറച്ച് നിൽക്കുമെന്നും ആ പാറ തകർക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു. നിങ്ങൾ കള്ളക്കേസുകൾ ഉണ്ടാക്കുന്നത് ഭീരുത്വം കൊണ്ടാണ്. കള്ളക്കേസിൽ കുടുങ്ങി പാർട്ടി തകർന്ന് പോകും എന്ന് വ്യാമോഹിക്കേണ്ട. മഞ്ചേശ്വരത്തെ ബിഎഎസ്‌പി സ്‌ഥാനാർഥിയായിരുന്ന സുന്ദര തന്റെ സ്‌ഥാനാർഥിത്വം പിൻവലിച്ചത് റിട്ടേണിങ് ഓഫീസർക്ക് മുന്നിലാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

Must Read: കൊടകര കള്ളപ്പണക്കേസ്; അന്വേഷണം ഏറ്റെടുത്ത് ഇഡി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE