എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി

By Desk Reporter, Malabar News
P.K Kunhalikutti

മലപ്പുറം: രണ്ടാം എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് ആശംസ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കുന്ന ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക്‌ അഭിനന്ദനങ്ങൾ. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകൾ നേർന്നു. ഈ മഹാമാരിയുടെ പശ്‌ചാത്തലത്തിൽ വെർച്വൽ ആയി ചടങ്ങ് വീക്ഷിക്കും.

പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങൾ സർക്കാരിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ അധികാരമേൽക്കുന്ന സർക്കാരിന് കഴിയട്ടെ. ഏറ്റവും മികച്ചതും ക്രിയാത്‌മകവുമായ പ്രതിപക്ഷമായി യുഡിഎഫ് ഉണ്ടാവും. ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളിൽ സർക്കാരിന് പൂർണ പിന്തുണ നൽകും, വിയോജിപ്പുകൾ ശക്‌തമായി രേഖപ്പെടുത്തുകയും ചെയ്യും.

Also Read:  മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE