ലൊക്കേറ്റ് ചെയ്‌തു; കുറുക്കൻമൂലയിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തില്‍

By Web Desk, Malabar News
forest department-tiger-in-kurukkannoola
Ajwa Travels

മാനന്തവാടി: കുറുക്കൻമൂലയിലെ കടുവയെ ലൊക്കേറ്റ് ചെയ്‌തതായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ. കടുവ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ നിരീക്ഷണ വലയത്തിലാണിപ്പോൾ. കടുവയെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവയ്‌ക്കായി ദിവസങ്ങളായി തിരച്ചിൽ തുടരുകയായിരുന്നു. പയ്യമ്പള്ളി, കൊയ്‌ലേരി മേഖലകളിൽ വനപാലക സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.

കുറുക്കന്‍മൂലയിൽ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്‌ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. അതേസമയം മാനന്തവാടി നഗരസഭയിലെ 8 വാർഡുകളിൽ നിരോധനാജ്‌ഞ തുടരുകയാണ്.

Malabar News: താലൂക്ക് ഓഫിസിലെ തീപിടുത്തം; തീയിട്ടത് ആന്ധ്രാ സ്വദേശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE