കുറുവാ സംഘം കോഴിക്കോടും; സ്‌ഥിരീകരിച്ച് പോലീസ്- ജാഗ്രത

By Trainee Reporter, Malabar News
Kuruva Sangham in kozhikkode

കോഴിക്കോട്: കുറുവാ മോഷണ സംഘം കോഴിക്കോട് എത്തിയതായി സ്‌ഥിരീകരണം. ഇതോടെ ജില്ലയിൽ പോലീസ് അതീവ ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയിലെ അന്നശേരി കേന്ദ്രീകരിച്ചാണ് മോഷണം ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്  ലഭിച്ച വിവരം. ഇതോടെ, കോഴിക്കോട് നഗര പരിധിയിൽ പോലീസ് പരിശോധന കർശമാനമാക്കിയിരിക്കുകയാണ്. മതിയായ കാരണമില്ലാതെ രാത്രി 12 മണിക്ക് ശേഷം നഗരത്തിൽ കറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

സംശയാസ്‌പദമായി കണ്ടെത്തുന്നവരുടെ ഫോട്ടോ എടുത്ത് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്‌ക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, ജില്ലയിൽ വ്യാപാരികളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹായത്തോടെ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് കുറുവാ സംഘത്തിൽപ്പെട്ട മൂന്ന് പേരെ പാലക്കാട് പോലീസ് പിടികൂടിയതോടെയാണ് സംഘം കോഴിക്കോടും മോഷണം നടത്താൻ ആസൂത്രണം ചെയ്‌തിരുന്നതായി കണ്ടെത്തിയത്.

പാലക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌ത കുറുവ സംഘത്തിലെ മൂന്ന് പേർക്ക് കോഴിക്കോട് എലത്തൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന മോഷണത്തിലും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ എലത്തൂർ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മാരകായുധങ്ങളുമായി വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതാണ് കുറുവാ സംഘത്തിന്റെ രീതി.

Most Read: യുപിയിൽ പൗരൻമാർ സുരക്ഷിതരല്ല; പ്രിയങ്കാ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE