ഐഎസ്ആര്‍ഒ ചാരക്കേസിൽ കരുണാകരനെ ബലിയാടാക്കി; കെവി തോമസ്

By Syndicated , Malabar News
Ajwa Travels

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കിയെന്ന് മുന്‍ എംപി കെവി തോമസ്. കരുണാകരനെ കുടുക്കാന്‍ പലരും മനപൂർവം ശ്രമിച്ചു. അദ്ദേഹത്തിന് നീതി ലഭിച്ചില്ല. എന്നാല്‍, സത്യം ഒരിക്കല്‍ പുറത്ത് വരും, കെ വി തോമസ് പറഞ്ഞു.

ഗൂഢാലോചനയിൽ പങ്കുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്‍ത്രജ്‌ഞന്‍ നമ്പി നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമ വിരുദ്ധമായി താന്‍ ഒന്നും ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം ഗൂഢാലോചന കേസിൽ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അന്വേഷണം തുടങ്ങണമെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയുടെയും എകെ ആന്റണിയുടെയും അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും ഇരുവരെയും ചോദ്യം ചെയ്യണമെന്നും പിസി ചാക്കോ ആവശ്യപ്പെട്ടു.

Read also: ‘വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ട്’; കെഎം ഷാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE