മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ കുത്തേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ചക്കാലക്കുത്ത് തെക്കേതിൽ കെ സ്‌മിത(37)ക്ക് ആണ് കുത്തേറ്റത്. സംഭവത്തിൽ സ്‌മിതയുടെ ഭർത്താവ് പിആർ രാജേഷ് ബാബു(48)വിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കുത്തേറ്റ സ്‌മിത നിലവിൽ പെരിന്തമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. സ്‌മിതയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഭർത്താവിനെ അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10.30ഓടെയാണ് രാജേഷ് സ്‌മിതയെ കുത്തി പരിക്കേൽപ്പിച്ചത്.
കുടുംബകലഹത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് സ്‌മിത മൊഴിയിൽ വ്യക്‌തമാക്കുന്നത്. കൂടാതെ കുത്താൻ ഉപയോഗിച്ച കത്തി വീടിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വധശ്രമം ഉൾപ്പടെയാണ് രാജേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read also: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനം; മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം