ഡെൽഹി: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകര്‍ കൊലപാതക കേസ് അന്വേഷണത്തിന് വിരമിച്ച ജഡ്‌ജിയെ ചുമതലപ്പെടുത്തുമെന്ന് സുപ്രീം കോടതി. തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വമേധയാ എടുത്ത കേസില്‍ ഈ മാസം 17ന് കോടതി വിധി പറയും.
വിരമിച്ച ജഡ്‌ജിക്ക് അന്വേഷണ മേല്‍നോട്ട ചുമതല നല്‍കുന്നതിനായി മറ്റന്നാള്‍ കോടതി ഉത്തരവിറക്കും. ജഡ്‌ജി ആരാകുമെന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ഒരു ദിവസം കൂടി സമയം ആവശ്യമാണെന്ന് കോടതി വ്യക്‌തമാക്കി. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ നിന്ന് വിരമിച്ച ജസ്‌റ്റിസ് രാകേഷ് കുമാര്‍ ജെയിനിന്റെ പേരാണ് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളത്.
കേസ് അന്വേഷണത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് സംഘത്തെ വിപുലീകരിക്കുന്ന കാര്യവും പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉത്തര്‍പ്രദേശ് കേഡറിലുള്ള എന്നാല്‍ സംസ്‌ഥാനത്തിന് പുറത്തുള്ള ഐപിഎസ് ഉദ്യോഗസ്‌ഥന് നേതൃത്വം ഏല്‍പ്പിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനായി ഉദ്യോഗസ്‌ഥരുടെ പട്ടിക നാളെ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
Also Read: ജെഎൻയു ക്യാംപസില്‍ വിദ്യാർഥി സംഘർഷം; നിരവധി പേർക്ക് പരിക്ക്