താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു

By Staff Reporter, Malabar News
churam
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു. നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്ക് ഇടയിലാണ് മണ്ണിടിച്ചൽ ഉണ്ടായത്. നിലവിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) ശക്‌തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി മാർച്ച് 15 വരെയാണ് ഗതാഗതനിയന്ത്രണം നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അടിവാരം മുതൽ ലക്കിടി വരെ ഗതാഗത നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് തിരിഞ്ഞ് നാലാംമൈൽ, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാൻ.

Malabar News: പരിസ്‌ഥിതിലോല മേഖല കരടു വിജ്‌ഞാപനം; പ്രതിഷേധവുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE