പരിസ്‌ഥിതിലോല മേഖല കരടു വിജ്‌ഞാപനം; പ്രതിഷേധവുമായി കർഷകർ

By Desk Reporter, Malabar News
Ramya-Haridas
Ajwa Travels

പാലക്കാട്: ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്‌ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയ കരടു വിജ്‌ഞാപനത്തിന് എതിരെ പാലക്കാട്ട് കർഷകരുടെ പ്രതിഷേധം. ഐക്യ സമരസമിതിയുടെ നേതൃത്വത്തിൽ, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിസ്‌ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്ത് പരിധിയിലെ കർഷകർ പാലക്കാട് കളക്റ്ററേറ്റിനു മുന്നിൽ ധർണ നടത്തി.

വന്യമൃഗങ്ങൾക്ക് നൽകുന്ന സംരക്ഷണമെങ്കിലും കൃഷിക്കാർക്ക് ലഭ്യമാക്കണമെന്ന ബാനറുകളുമായാണ് നൂറിലധികം വരുന്ന കർഷകർ കളക്റ്ററേറ്റിനു മുന്നിൽ ധർണ നടത്തിയത്. രമ്യ ഹരിദാസ് എംപി ധർണ ഉൽഘാടനം ചെയ്‌തു.

ഇതേ വിഷയത്തിൽ മറ്റ് സംസ്‌ഥാനങ്ങൾ സ്വീകരിച്ച മാതൃക കേരളാ സർക്കാർ ഇവിടെ നടപ്പാക്കണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലും പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും വിവിധ വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിലും കർഷകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Malabar News:    ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിൽ പരിശോധന ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE