കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലെ വലിയ കുഴികള്‍ താല്കാലികമായി നികത്തി. കനത്ത മഴയും കുഴിയും കാരണം ഇവിടുത്തെ വാഹനഗതാഗതം ദുരിതമായിരുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന് കുഴിവെട്ടിച്ച് റോഡിന് സമീപത്തുള്ള വെള്ളക്കെട്ടിലേക്ക് വീണിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്.
പൂളാടിക്കുന്ന് മുതല്‍ പല ഭാഗങ്ങളിലും ക്വാറി അവശിഷ്ടങ്ങള്‍ ഇട്ടാണ് കുഴി നികത്തിയത്. ടാറിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റ പണികള്‍ക്ക് മഴ ഒരു തടസമാണ്. മഴ ഇല്ലാത്തപ്പോള്‍ കൃത്യമായ അറ്റകുറ്റ പണിക്ക് അധികൃതര്‍ തയാറായില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബൈപ്പാസിലെ പ്രധാന പാലങ്ങളിലൊന്നായ അറപ്പുഴ പാലത്തിലെ കുഴിയും വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാണ്.