സൂറത്തിൽ ബിജെപി- ആം ആദ്‌മി സംഘർഷം; രണ്ടുപേർക്ക് പരിക്ക്

By Syndicated , Malabar News
aap-and-bjp

ഗുജറാത്ത്: സൂറത്തിലെ ബിജെപി ആസ്‌ഥാനത്തിന് മുന്നില്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. ആം ആദ്‌മി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തിൽ 13 ആം ആദ്‌മി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യുകയും കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. പിന്നീട് എല്ലാവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ആം ആദ്‌മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരായ ദിനേഷ് സിടാധര, പങ്കജ് അംബാലിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷയത്തിൽ, ബിജെപിക്ക് ആവശ്യം തൊഴില്‍രഹിതരായ ഗുണ്ടകളെയാണ് എന്നായിരുന്നു ആം ആദ്‌മി നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. ഒരു ആം ആദ്‌മി പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Read also: കേന്ദ്രമന്ത്രിയുടെ വയനാട് സന്ദർശനം; ആദിവാസി കുടുംബങ്ങളുമായി സംവദിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE