കര്‍ഷക സമരത്തോട് ഐക്യാദാര്‍ഢ്യം; തിങ്കളാഴ്‌ച കേരളത്തില്‍ ഹർത്താൽ

By News Desk, Malabar News
Farmers protest
Representational Image
Ajwa Travels

തിരുവനന്തപുരം: കര്‍ഷക സമരത്തോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ സെപ്റ്റംബര്‍ 27ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു കര്‍ഷക സമരം നടന്നിട്ടില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌ഥാന വ്യാപകമായി ഐക്യദാര്‍ഢ്യ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ വ്യക്‌തമാക്കി.

അടിസ്‌ഥാനപരമായ രാജ്യത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്‌തത തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍. കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റ് വൽകരണത്തിന് ഇത് വഴിവെക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. ഇന്ത്യയിലെ കാര്‍ഷിക മുന്നേറ്റത്തെയാണ് കേന്ദ്ര നയത്തിലൂടെ തകര്‍ക്കുന്നത്.

ഹർത്താൽ പ്രഖ്യാപിച്ചാൽ സാധാരണ പരീക്ഷ നടത്താറില്ല, എന്നാൽ ഷെഡ്യൂൾ ചെയ്‌ത പരീക്ഷകൾക്ക് മാറ്റാമില്ലായെന്നും വിജയരാഘവന്‍ പറഞ്ഞു. ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്‌ത കിസാൻ മോര്‍ച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തത്‌. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

National News: ഹരിയാനയിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് 25 കുട്ടികൾക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE