‘ഉറപ്പാണ് എൽഡിഎഫ്’; ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം

By Syndicated , Malabar News
ldf
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചാരണ വാചകം. ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം’ തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.

‘എൽഡിഎഫ് വരും, എല്ലാം ശരിയാവും’ എന്ന കഴിഞ്ഞ തവണത്തെ പ്രചാരണ വാക്യം തിരഞ്ഞെടുപ്പിനെ നല്ല നിലയിൽ തന്നെ സാധീനിച്ചിരുന്നു. കേരളത്തിന്റെ നാനാമേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന പോസ്‌റ്ററുകളും ഇത്തവണ പുറത്തിറക്കി.

എകെജി സെന്ററില്‍ സിപിഐ എം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു വാചകം പ്രകാശനം ചെയ്‌തത്‌. എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ഭരണത്തുടര്‍ച്ച മുന്നില്‍ക്കണ്ടാണ് എല്‍ഡിഎഫ് പുതിയ പരസ്യ വാചകം മുന്നോട്ടുവച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്തെ ഭരണ നേട്ടങ്ങള്‍ ആണ് ഫ്‌ളക്‌സുകളില്‍ ഏറെയും.

Read also: കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ; കെ സുധാകരൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE