ലീഗ് പ്രവർത്തകന്റെ കൊലപാതകം; സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമെന്ന് കുഞ്ഞാലിക്കുട്ടി

By Desk Reporter, Malabar News
PK Kunhalikutty opposes attack on Rahul's office
Ajwa Travels

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പികെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമുളള ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന മുഹ്‌സിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

“ഈ ദിവസം നിങ്ങൾ കാലാകാലം ഓർത്തിരിക്കുമെന്നാണ് അവർ നൽകിയ മുന്നറിയിപ്പ്. ഇതനുസരിച്ച് പ്ളാൻ ചെയ്‌താണ്‌ കൊലപാതകം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. രക്‌തം വാർന്നാണ് മൻസൂർ മരിച്ചത്. സ്‌ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ സാധിക്കില്ല,”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.

കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനെയും ആദ്യം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെയാണ് മൻസൂറിന്റെ മരണം സ്‌ഥിരീകരിച്ചത്.

Also Read:  സിപിഎമ്മിന് എത്ര ചോര കുടിച്ചാലും മതിയാകില്ല; മൻസൂറിന്റെ കൊലപാതകത്തിൽ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE