രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും, ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന പുതിയ ചിത്രമാണ് ’83’. രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ കപില്‍ ദേവായിട്ട് അഭിനയിക്കുക. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്‌തത്. മുൻ ക്രിക്കറ്റർ കൃഷ്‌ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടന്‍ ജീവയാണ് ചിത്രത്തിൽ എത്തുക.
അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കപില്‍ ദേവിന്റെ ഭാര്യയുടെ കഥാപാത്രമായി ദീപിക പദുക്കോണാണ് അഭിനയിക്കുന്നത്. കബീര്‍ ഖാന്‍, വിഷ്‌ണുവര്‍ദ്ധന്‍ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‌വാല എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷന്‍സ്, നദിയാദ്‌വാല് ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ്, കബീര്‍ ഖാന്‍ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം.
പ്രീതമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രാമേശ്വര്‍ എസ് ഭഗത് ആണ് ’83’ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ കപില്‍ ദേവിന്റെ ലുക്കിലുള്ള രണ്‍വീര്‍ സിംഗിന്റെ ഫോട്ടോ വൈറലായിരുന്നു . ക്രിസ്‍മസ് റിലീസായി ചിത്രം പ്രദർശനത്തിന് എത്തും.
Read Also: ആർ അശ്വിന് ചരിത്രനേട്ടം; ഇന്ത്യൻ ടെസ്‌റ്റ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമത്