തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ജില്ലാ പഞ്ചായത്തിലെ 24 മണ്ഡലങ്ങളിലും മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികളെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയോഗം അംഗീകരിച്ചതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെപി സഹദേവന്‍ അറിയിച്ചിരുന്നു. രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പ്രഗല്‍ഭരായ വ്യക്‌തികളെയാണ് സ്‌ഥാനാര്‍ഥികളായി നിശ്‌ചയിച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് അവകാശപ്പെട്ടു.

സീറ്റ് വിഭജനം പൂര്‍ത്തികരിച്ചതിന് ശേഷം എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്ക് അനുവദിച്ച മണ്ഡലങ്ങളില്‍ അതത് പാര്‍ട്ടികളാണ് സ്‌ഥാനാര്‍ഥികളെ തീരുമാനിച്ചത്.

ഇത്തവണയും പിപി ദിവ്യയാണ് കല്യാശ്ശേരിയില്‍നിന്നും ജനവിധി തേടുന്നത്. ആലക്കോട് സീറ്റ് ജോസ് കെ മാണി വിഭാഗത്തിലെ ജോയി കൊണക്കലിന് നല്‍കാനും ധാരണയായി.

കരിവെള്ളൂരില്‍ എം രാഘവനും നടുവിലില്‍ നീതുമോള്‍ വര്‍ഗ്ഗീസും പയ്യാവൂരില്‍ കെ സാജനും ഉളിക്കലില്‍ കെപി ഷിമ്മിയും പേരാവൂരില്‍ ഷീജ ജോണുമാണ് സ്‌ഥാനാര്‍ഥികള്‍.

മറ്റ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍:

തില്ലങ്കേരി: അഡ്വ. ബിനോയി കുര്യന്‍, കോളയാട്: വി ഗീത, പാട്യം: യുവി ശോഭ, കൊളവല്ലൂര്‍: ഉഷ രയരോത്ത്, പന്ന്യന്നൂര്‍: ഇ വിജയന്‍ മാസ്‌റ്റര്‍, കതിരൂര്‍: മുഹമ്മദ് അഫ്‌സല്‍, പിണറായി: കോങ്കി രവീന്ദ്രന്‍, വേങ്ങാട്: കല്ലാട്ട് ചന്ദ്രന്‍, ചെമ്പിലോട്: കെവി ബിജു, കൂടാളി: വികെ സുരേഷ് ബാബു, മയ്യില്‍: ശ്രീജിനി എംവി, കൊളച്ചേരി: ഡോ. ഷെറിന്‍ കെ ഖാദര്‍, അഴീക്കോട്: അഡ്വ. ടി സരള, ചെറുകുന്ന്: അഡ്വ. കുഞ്ഞായിഷ പുത്തലത്ത്, കുഞ്ഞിമംഗലം: സി പി ഷിജു, പരിയാരം: കെകെ രത്‌നകുമാരി, കടന്നപ്പള്ളി: ടി തമ്പാന്‍ മാസ്‌റ്റര്‍.

Read Also: കോവിഡ് വാക്‌സിൻ; രാജ്യത്ത് ആദ്യഘട്ട വിതരണം നാലു വിഭാഗങ്ങൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE