കാസർഗോഡ്: ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മൂന്ന് നാട്ടുകാരെ പോലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറു കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പോലീസ് വാഹനം തടഞ്ഞ ആൾകൂട്ടം റോഡ് ഉപരോധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം അനധികൃത മണൽക്കടത്ത് തടയാനെത്തിയ നാട്ടുകാരെ മണൽ മാഫിയയുടെ സഹായികളായ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് പ്രതിഷേധകരുടെ ആരോപണം. എന്നാൽ, ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് വിശദീകരിച്ചു.
പിന്നീട്, ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി നേതാക്കളും പോലീസുമായി ചർച്ച നടത്തുകയും കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കുകയും ചെയ്തു.
Also Read: കോവിഡ് ചികിൽസയ്ക്ക് ചാണകം; പ്രതിഷേധവുമായി ആരോഗ്യ വിദഗ്ധർ