തിരുവനന്തപുരം: ലോകകേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാൽ, സ്‌പീക്കർ എ എൻ ഷംസീർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
ന്യൂയോർക്കിൽ ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ശനിയാഴ്‌ച മുഖ്യമന്തി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. 15, 16 തീയതികളിൽ ക്യൂബയും മുഖ്യമന്ത്രി സന്ദർശിക്കും. ജോസ് മാർട്ടി ദേശീയ സ്‌മാരക സന്ദർശനവും പ്രമുഖരുമായുള്ള കൂടിക്കാഴ്‌ചയും ഈ സന്ദർശനത്തിലുണ്ടാകും. വിദേശയാത്ര ധൂർത്തെന്ന പ്രതിപക്ഷ വിമർശനം രാഷ്‌ട്രീയ പ്രേരിതമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. സന്ദർശനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ഭക്ഷ്യസുരക്ഷ; ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടി കേരളം- ചരിത്രത്തിലാദ്യം