കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു

By Desk Reporter, Malabar News
Loknath-Behra as Kochi Metro MD

തിരുവനന്തപുരം: മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റു. കലൂരിലെ കെഎംആര്‍എല്‍ ആസ്‌ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. മൂന്ന് വർഷത്തേക്കാണ് ബെഹ്റയുടെ നിയമനം. ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.

അല്‍കേഷ് കുമാര്‍ ശര്‍മ ചുമതല ഒഴിഞ്ഞതു മുതല്‍ മെട്രോക്ക് സ്‌ഥിരം എംഡി ഉണ്ടായിരുന്നില്ല. ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാലിനായിരുന്നു ചുമതല. ഇന്നലെ രാവിലെ തിരുവനന്തപുരത്തു വച്ച് ജ്യോതിലാല്‍ ബെഹ്‌റക്ക് ചുമതല കൈമാറിയിരുന്നു.

കേന്ദ്ര പോലീസ് സേനയിലും സംസ്‌ഥാന പോലീസ് സേനയിലും 36 വർഷത്തെ പ്രവർത്തി പരിചയമാണ് ബെഹ്റക്കുള്ളത്. 2021 ജൂൺ 30നാണ് അദ്ദേഹം വിരമിച്ചത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷം അദ്ദേഹം കേരളത്തിന്റെ ഡിജിപിയായിരുന്നു. വിജിലൻസ് ഡയറക്‌ടർ, ജയിൽ മേധാവി, അഗ്‌നി രക്ഷാസേന മേധാവി എന്നീ നിലകളിലും ലോക്‌നാഥ് ബെഹ്റ പ്രവർത്തിച്ചിട്ടുണ്ട്.

Most Read:  കാക്കനാട് ലഹരിമരുന്ന് കേസ്; കൂടുതൽ പേർക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE