ആലുവയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

By News Desk, Malabar News
High Court Rejected The plea Of KSRTC On Diesel Price Hike

ആലുവ: മുട്ടത്ത് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ ആറരയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കാക്കനാട്ടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.

മെട്രോ പില്ലറിന് സമീപം ബസ് നിർത്തി ആളുകളെ ഇറക്കുന്നതിനിടെ മറ്റൊരു ലോറി വന്ന് ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയ്‌നർ ലോറിക്ക് പിന്നിലും ഇടിച്ചു. ബസിലും ലോറിയിലും ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Most Read: പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE