ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു; കേരളത്തില്‍ ഇന്നും നാളെയും മഴ കനത്തേക്കും

By News Bureau, Malabar News
rain alert-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കോമറിന്‍ ഭാഗത്തുനിന്നും അറബിക്കടലില്‍ പ്രവേശിച്ചു. ഈ മാസം ഏഴാം തീയതി വരെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് രാവിലെയോടെ അറബിക്കടലില്‍ പ്രവേശിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ലക്ഷദ്വീപിന് മുകളിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിലുമായി സ്‌ഥിതി ചെയ്യുകയാണ്.

ന്യൂനമര്‍ദ്ദം വരുന്ന മൂന്ന് ദിവസം വടക്ക്, വടക്ക്- പടിഞ്ഞാറൻ ദിശയില്‍ സഞ്ചരിക്കുകയും കൂടുതല്‍ ശക്‌തി പ്രാപിക്കുവാനും ഇടയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട, ശക്‌തമായതും അതി ശക്‌തമായതുമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. സംസ്‌ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ടുള്ളത്.

Most Read: സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകിയതിന് എതിരെ എൻഐഎ സുപ്രീം കോടതിയിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE