കുതിച്ചുയർന്ന് പാചകവാതക വില; ജനരോഷം എരിയുന്നു; പ്രതിഷേധം

By News Desk, Malabar News
Petrol price hike
Representational Image

കോഴിക്കോട്: ദിനംപ്രതി വർധിക്കുന്ന പാചകവാതക-ഇന്ധന വില വർധനക്കെതിരെ ജനരോഷം എരിയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പാതയോരങ്ങളിൽ അടുപ്പുകൂട്ടാൻ എത്തിയത് ജനലക്ഷങ്ങളാണ്. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ വഴിയരികിൽ തീർത്ത സമര കേന്ദ്രങ്ങളിൽ അണിചേർന്നത്.

ഓരോ മണ്ഡലത്തിയും ബൂത്തുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ 459 കേന്ദ്രങ്ങളിലും കൊയിലാണ്ടി മണ്ഡലത്തിൽ 300 കേന്ദ്രങ്ങളിലും സമരം നടന്നു. അനുദിനം ഇന്ധനവില വർധിപ്പിക്കുന്ന എണ്ണ കമ്പനികൾക്ക് എതിരെ നടപടിയെടുക്കാത്ത കേന്ദ്ര സർക്കാരിനെതിരായ താക്കീതായിട്ടാണ് സമരം നടന്നത്.

കൊയിലാണ്ടി മണ്ഡലത്തിൽ നടന്ന സമരം ചെങ്ങോട്ടുകാവിൽ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം പി വിശ്വനും കാപ്പാട്‌ തൂവപ്പാറയിൽ ഏരിയാ സെക്രട്ടറി കെകെ മുഹമ്മദും മുചുകുന്നിൽ കെ ദാസൻ എംഎൽഎയും ഉൽഘാടനം ചെയ്‌തു. നാദാപുരത്തും‌ 300 കേന്ദ്രങ്ങളിൽ സമരം നടത്തി. കല്ലാച്ചി പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം വിപി കുഞ്ഞികൃഷ്‌ണൻ ഉൽഘാടനം നിർവഹിച്ചു. വളയം ടൗണിൽ നാദാപുരം ഏരിയാ സെക്രട്ടറി പിപി ചാത്തു, അരൂരിൽ ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്‌ എന്നിവരാണ് ഉൽഘാടനത്തിന് എത്തിയത്.

Also Read: ജോസഫിന്റെ അവസാന ശ്രമവും പരാജയം; ‘രണ്ടില’ നേടി ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE