ഭിന്നശേഷിക്കാർക്ക് മഅ്‌ദിൻ ‘ഏബിൾവേൾഡ്’ ഹെൽപ്‌ലൈൻ

By Desk Reporter, Malabar News
Children with Different Abilities

മലപ്പുറം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാർക്കായി മഅ്‌ദിൻ ഏബിൾവേൾഡ് വിപുലമായ സംവിധാനങ്ങളുള്ള ഹെൽപ്‌ലൈൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

മുതിർന്ന ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ രജിസ്‌റ്റർ ചെയ്യാനുള്ള ഹെൽപ്‌ഡെസ്‌ക്, കുട്ടികൾക്ക് ഓൺലൈനായി സ്‌പീച്ച് തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി, കൗൺസിലിങ് എന്നിവ നൽകാനുള്ള സംവിധാനങ്ങൾ, രക്ഷിതാക്കൾക്കുള്ള മാർഗനിർദ്ദേശങ്ങൾ, അടിയന്തര ഘട്ടത്തിൽ ആവശ്യമായിട്ടുള്ള മരുന്നുകൾ, മറ്റു ചികിൽസാ സൗകര്യങ്ങൾ ഇവയെല്ലാം ഉൾപെടുത്തിക്കൊണ്ടാണ് കോവിഡ് ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുള്ളത്.

മഹാമാരിയുടെ സമയത്ത് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് എന്തുകൊണ്ടും പ്രത്യേക പരിഗണന ആവശ്യമായൊരു സാഹചര്യത്തിലാണ് ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നത്. സന്നദ്ധ സംഘടനകളുമായും സര്‍ക്കാര്‍ സർക്കാരിതര ഏജൻസികളുമായും കൂടിച്ചേർന്നാണ് വിവിധ സേവനങ്ങൾ ഉറപ്പുവരുത്തുന്നത്. കോവിഡ് മഹാമാരിയുടെ ഒന്നാംഘട്ടത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഓൺലൈനായി പഠനപ്രവർത്തനങ്ങൾ നടത്തിയും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചും മഅ്‌ദിൻ ഏബിൾവേൾഡ് മുൻനിരയിൽ ഉണ്ടായിരുന്നു; ഏബിൾവേൾഡ് നേതൃത്വം പറഞ്ഞു.

ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായിട്ടുള്ള ആളുകളുടെയും ഡോക്‌ടർമാരുടെയും സേവനങ്ങൾ ഈ പദ്ധതി ഉറപ്പുവരുത്തുന്നു. വിവിധ സംഘടനകൾക്കും വ്യക്‌തികൾക്കും ഇതിൽ പങ്കാളികളാകാൻ അവസരമുണ്ട്. സേവനങ്ങൾ താൽപര്യമുള്ള ഭിന്നശേഷിക്കാർക്കും അവരുടെ പരിപാലകർക്കും ഏബിൾവേൾഡുമായി ബന്ധപ്പെടാം. ഫോൺ: 9745380777, 9645777380

പൂർണ്ണ വായനയ്ക്ക്

Most Read: സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്‌ത സംഭവം; സ്‌ഥിരീകരിച്ച് ഐടി മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE