മഅ്ദിന്‍ ‘രിഹ്‌ലതുല്‍ ഖുര്‍ആന്‍’ നൂറ് കേന്ദ്രങ്ങളില്‍; പദ്ധതിക്ക് തുടക്കമായി

By Desk Reporter, Malabar News
Ma'din Rihlat ul-Qur'an_Khaleel Bukhari
പദ്ധതിയുടെ ഉൽഘാടനം മേല്‍മുറി ആലത്തുര്‍പടിയില്‍ ഖലീല്‍ അല്‍ ബുഖാരി നിർവഹിക്കുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ‘രിഹ്‌ലതുല്‍ ഖുര്‍ആന്‍’ പദ്ധതിക്ക് തുടക്കം. വിശുദ്ധ ഖുര്‍ആനിന്റെ പാരായണ ശാസ്‌ത്രം വിദ്യാർഥികൾക്ക് പകർന്നു നല്‍കുന്നതിനാണ് ഈ പദ്ധതി.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘രിഹ്‌ലതുല്‍ ഖുര്‍ആന്‍’ പദ്ധതി തിരഞ്ഞെടുക്കപ്പെട്ട നൂറ് കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത്. പ്രഥമ കേന്ദ്രത്തിന്റെ ഉൽഘാടനം മേല്‍മുറി ആലത്തൂര്‍പടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിർവഹിച്ചു.

ഖുര്‍ആന്‍ ഏറെ തെറ്റിദ്ധരിക്കുന്ന ഒരു കാലത്ത് അതിന്റെ സുന്ദരമായ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാനും ശ്രവണ സുന്ദരമായ പാരായണ രീതിയെ പ്രോൽസാഹിപ്പിക്കാനും രിഹ്‌ലതുല്‍ ഖുര്‍ആന്‍ പദ്ധതിക്കാവുമെന്ന് ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന് കീഴില്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റ് ഘടകങ്ങളുമായി സഹകരിച്ചാണ് പദ്ധതി. സമസ്‌ത ജില്ലാ സെക്രട്ടറി പി.ഇബ്‌റാഹീം ബാഖവി പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം, എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി, മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് ഡയറക്‌ടർ ബഷീര്‍ സഅദി, ഖാരിഅ് അസ്‌ലം സഖാഫി മൂന്നിയൂര്‍, ഇകെ മുഹമ്മദ് ബാഖവി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, എസ്‌എസ്‌എഫ് ജില്ലാ കമ്മിറ്റി അംഗം ഇര്‍ഫാന്‍ സഖാഫി, ടിപി മുഹമ്മദ് മുസ്‌ലിയാര്‍, എസ്‌എസ്‌എഫ് മേല്‍മുറി സര്‍ക്കിള്‍ പ്രസിഡണ്ട് ഇസ്‌മാഈൽ സഖാഫി, സൈനുദ്ധീന്‍ സഖാഫി ആലത്തൂര്‍പടി എന്നിവര്‍ പ്രസംഗിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: അശാസ്‌ത്രീയ വിവരങ്ങൾ; രാഷ്‌ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്‌ത്ര പരീക്ഷ മാറ്റിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE