ജീർണതകളെ പ്രതിരോധിക്കാൻ മഹല്ലുകൾ ഉണരണം; പിഎംഎസ്എ തങ്ങൾ

By Desk Reporter, Malabar News
SYS News Kasaragod_PMSA Thangal

കാഞ്ഞങ്ങാട്: സമൂഹത്തിൽ വർധിച്ചു വരുന്ന ജീർണതകളെ പ്രതിരോധിക്കാൻ മഹല്ല് ജമാഅത്തുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് എസ്‌എംഎസ്‌ സംസ്‌ഥാന ഉപാധ്യക്ഷൻ പിഎംഎസ്എ തങ്ങൾ തൃശൂർ പറഞ്ഞു.

എസ്‌എംഎസ്‌ സംസ്‌ഥാന നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി മാണിക്കോത്ത് ഹാദി അക്കാദമിയിൽ സംഘടിപ്പിച്ച തൻളീം പഠന ക്യാംപ് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

മഹല്ല് ഭാരവാഹിത്വം അലങ്കാരമല്ല അത് ഉത്തരവാദിത്വവും ആരാധനയുമാണെന്നും ഭരണീയരെ അധാർമികതയിൽ നിന്ന് മോചിപ്പിച്ചെടുക്കേണ്ട ഉത്തരവാദിത്വം മഹല്ല് ജമാഅത്തുകൾക്ക് ഉണ്ടെന്നും ഇദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു.

ക്യാംപിൽ മേഖലാ പ്രസിഡണ്ട് മടിക്കൈ അബ്‌ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. അബദുൽ ഖാദിർ സഖാഫി ആറങ്ങാടി പ്രാർഥന നടത്തി. ജില്ലാകമ്മിറ്റി അംഗം സുലൈമാൻ കരിവെള്ളൂർ വിഷയമവതരിപ്പിച്ചു ബഷീർ മങ്കയം സ്വാഗതവും അബ്‌ദുല്ല മൗലവി നന്ദിയും പറഞ്ഞു.

സംസ്‌ഥാന സെക്രട്ടറിമാരായ യഅഖൂബ് ഫൈസി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, കൊല്ലമ്പാടി അബ്‌ദുൽ ഖാദിർ സഅദി, അബ്‌ദുറഹ്‌മാൻ അഹ്സനി, വിസി അബ്‌ദുല്ല സത്തുദി, ഹമീദ് മൗലവി കൊളവയൽ, അബ്‌ദുല്ലത്തീഫ് കളത്തൂർ, മുസ്‌തഫ ഫൈസി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: താൻ ചേർന്നതോടെ ബിജെപിയുടെ പ്രതിഛായ മാറി; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE