താൻ ചേർന്നതോടെ ബിജെപിയുടെ പ്രതിഛായ മാറി; ഇ ശ്രീധരൻ

By Syndicated , Malabar News
e sreedharan
ഇ ശ്രീധരൻ
Ajwa Travels

തിരുവനന്തപുരം: താൻ ബിജെപിയിൽ ചേർന്നതോടെ പാര്‍ട്ടിയുടെ പ്രതിഛായ മാറിയെന്ന് ഇ ശ്രീധരൻ. താൻ തീര്‍ച്ചയായും വിജയിക്കും. ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. ചിലപ്പോൾ അത് 75 വരെയെത്താമെന്നും ഇ ശ്രീധരൻ പറയുന്നു. ഇംഗ്‌ളീഷ് പത്രം ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് പരാമർശം.

‘അധികാരം പിടിക്കാന്‍ ബിജെപിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കില്‍ കിങ്മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും. ബിജെപിയിലേക്ക് വലിയ തോതിലുള്ള കൂറുമാറ്റമാണ്  കാണാനാവുന്നത്. ഇപ്പോൾ പാര്‍ട്ടിയുടെ പ്രതിഛായ തീര്‍ത്തും വ്യത്യസ്‌തമാണ്. പ്രശസ്‌തിയും കഴിവും പെരുമയും മേളിച്ച എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകള്‍ ബിജെപിയില്‍ കൂട്ടമായി ചേരുകയാണ്’, ശ്രീധരന്‍ പറയുന്നു.

മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നും സ്‌ഥാനം ആവശ്യപ്പെട്ടിട്ടില്ല എന്നുമായിരുന്നു മറുപടി. പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് ഇ ശ്രീധരന്‍ ജനവിധി തേടുന്നത്.

Read also: ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റെന്ന് പിസി ചാക്കോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE