മലപ്പുറം: ഇരുപത്തിഎട്ടാമത് എഡിഷൻ എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സ്വാഗത സംഘം ഓഫീസ് വണ്ടൂരിൽ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാർ ഉൽഘാടനം ചെയ്‌തു.
സെപ്റ്റംബർ 11,12 തീയതികളിൽ ഓൺലൈൻ സംവിധാനത്തിൽ നടക്കുന്ന സാഹിത്യോൽസവിൽ നൂറോളം മൽസര ഇനങ്ങളിൽ പന്ത്രണ്ട് ഡിവിഷനുകളിൽ നിന്നായി ആയിരത്തിൽപരം പ്രതിഭകൾ മാറ്റുരക്കും.
കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, സമസ്‌ത കേന്ദ്ര മുശാവറ അംഗം അബ്‌ദുൽ അസീസ് സഖാഫി വെള്ളയൂർ, സ്വാഗത സംഘം ചെയർമാൻ ഹസൈനാർ ബാഖവി വീതനശ്ശേരി, ഹസനുൽ മന്നാനി, ബശീർ സഖാഫി പൂങ്ങോട്, അബ്‌ദുന്നാസർ ശാർജ, ഉസ്‌മാൻ പച്ചീരി, അബ്‌ദുലത്വീഫ് സഖാഫി പാണ്ടിക്കാട്, ശിഹാബ് ബാഖവി, മൻസൂർ സഖാഫി, നഈം സഖാഫി എന്നിവർ സംബന്ധിച്ചു.
Most Read: വാഹന പൊളിക്കല്‍ നയം; വിപ്ളവകരമായ മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്‌ധർ