‘ഈയടുത്ത് ഞാൻ എന്റെ ഹൗസിൽ മാത്രം’; വ്യാജ ക്ളബ്ഹൗസ് അക്കൗണ്ട് തുറന്നുകാട്ടി കുഞ്ചാക്കോ ബോബൻ

By Team Member, Malabar News
കുഞ്ചാക്കോ ബോബൻ

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇന്റർനെറ്റ് ലോകത്ത് തരംഗമായി മാറിയ ക്ളബ്ഹൗസ് ആപ്പിൽ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് തുറന്നു കാട്ടി നടൻ കുഞ്ചാക്കോ ബോബൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ‘ഈയടുത്ത് ഞാൻ എന്റെ വീട്ടിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നും, ക്ളബ്ഹൗസിൽ ഇല്ലെന്നും’ കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവച്ച ക്ളബ്ഹൗസിലെ വ്യാജ അക്കൗണ്ടുകൾ തുറന്നുകാട്ടി നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, സുരേഷ് ഗോപി തുടങ്ങി നിരവധി താരങ്ങളാണ് ഇതുവരെ തങ്ങളുടെ പേരിൽ ക്ളബ്ഹൗസിൽ പ്രത്യക്ഷപ്പെട്ടത് വ്യാജ അക്കൗണ്ടുകൾ ആണെന്ന് വെളിപ്പെടുത്തിയത്.

ഒരു വ്യക്‌തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടാതെ താൻ ക്ളബ് ഹൗസില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി. അതേസമയം ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ നിർമിക്കുന്നത് കുറ്റകരമാണെന്ന അറിയിപ്പുമായാണ് പൃഥ്വിരാജ് രംഗത്തെത്തിയത്.

Read also : മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലര്‍ട് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE