മലയാളി താരം ആഷിഖ് കരുണിയൻ ബെംഗളൂരു എഫ്‍സി വിട്ടു

By Staff Reporter, Malabar News
ashique-kuruniyan
Ajwa Travels

ബെംഗളൂരു: മലയാളി മുന്നേറ്റ താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്‍സി ഐഎസ്എൽ ക്ളബ് വിട്ടു. താരം ക്ളബ് വിട്ട വിവരം ബെംഗളൂരു എഫ്‍സി ഔദ്യോഗികമായി അറിയിച്ചു. വിങ്ങറായും ലെഫ്റ്റ് ബാക്ക് ആയും കളിക്കുന്ന ആഷിഖ് അടുത്ത സീസൺ മുതൽ എടികെ മോഹൻ ബഗാനിൽ കളിച്ചേക്കുമെന്നാണ് സൂചന. താരത്തെ സ്വന്തമാക്കാൻ കേരള ബ്ളാസ്‌റ്റേഴ്‌സ്‌ ശ്രമിച്ചിരുന്നു. എന്നാൽ, ഇത് വിജയിച്ചില്ലെന്നാണ് വിവരം.

2019 സീസണിൽ ബെംഗളൂരുവിലെത്തിയ ആഷിഖ് വർഷങ്ങളായി നിലവാരമുള്ള പ്രകടനം നടത്തിവരുന്ന താരമാണ്. അതുകൊണ്ട് തന്നെ 24കാരനായ താരത്തെ ടീമിലെത്തിക്കാൻ എടികെയ്‌ക്ക് താൽപര്യമുണ്ട്. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ക്ളബുകളും തമ്മിൽ ചർച്ച നടന്നുകഴിഞ്ഞെന്നും ഇതിനോട് ബെംഗളൂരു അനുകൂലമായാണ് പ്രതികരിച്ചത് എന്നുമാണ് റിപ്പോർട്ടുകൾ.

Read Also: അഗ്‌നിപഥ് പ്രതിഷേധം; അറസ്‌റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE